News Desk

2021-04-03 09:36:40 pm IST
ദോഹ: പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണ. ഇതിന്റെ ഭാഗമായി ദോഹയിലെത്തിയ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മേധാവി തിയറി കാര്‍ലിയര്‍ ഖത്തര്‍ സംയുക്ത സൈനിക മേധാവി ഷഹീന്‍ അല്‍ ഗാനിമുമായി ചര്‍ച്ച നടത്തി. 

പ്രതിരോധ രംഗത്ത് ഫ്രാന്‍സിന്റെ പാരമ്പര്യ സുഹൃത്തുക്കളാണ് ഖത്തര്‍. നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും തമ്മിലെ ചര്‍ച്ചയില്‍ വിഷയീഭവിച്ചതായും ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top