Sports Desk

2021-05-17 05:37:49 pm IST

ദോഹ: അടുത്ത വര്‍ഷം ദോഹ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ഏഷ്യന്‍ പാദ യോഗ്യതാ മത്സരങ്ങളില്‍ ഖത്തറും ഇന്ത്യയും ജൂണ്‍ മൂന്നിന് ദോഹയില്‍ വെച്ച് ഏറ്റുമുട്ടും. ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിനാണ് ഇരു ടീമുകളും ഗ്രൂപ് ഇ യില്‍ അങ്കം കുറിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് കൊവിഡ് ഭീതിയെ തുടര്‍ന്ന് ദോഹയിലേക്ക് ഏകീകൃത വേദി എന്ന നിലയില്‍ മാറ്റപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ പാദ മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഖത്തറിനെ സമനിലയില്‍ തളക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ഖത്തര്‍ ആണ് ഗ്രൂപ് ചാമ്പ്യന്മാര്‍. ഗ്രൂപ്പിലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം മാത്രമാണ് ഇന്ത്യക്ക്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top