News Desk

2020-10-18 10:08:43 pm IST
ദോഹ: പ്രതിരോധ രംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ഇറ്റലിയും തമ്മില്‍ ധാരണയായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലാ സ്‌പെസിയയില്‍ ഇരു രാഷ്ട്രങ്ങളുടെയും സൈനികര്‍ തമ്മിലെ സംയുക്ത പരിശീലന പരിപാടികള്‍ നടന്നു. 

ഖത്തര്‍ മുഖ്യ സൈനിക മേധാവി ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം പരിശീലന പരിപാടികളില്‍ സന്നിഹിതനായിരുന്നു. ഇറ്റലിയുടെ ഏഴാമത് ഇന്‍ഫന്‍ട്രി റെജിമെന്റ് സേനയാണ് ഖത്തര്‍ സൈനികര്‍ക്കൊപ്പം പരിശീലനം നടത്തിയത്. ടാങ്കറുകള്‍, മോര്‍ടേഴ്സ്, സ്‌നിപ്പറുകള്‍ എന്നിവ ഉപയോഗിച്ചാണ് പരിശീലനം നടന്നത് ഇരു രാഷ്ട്രങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തങ്ങളുടെ ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top