News Desk

2021-04-03 04:38:05 pm IST
ദോഹ: കാര്‍ഷിക രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തര്‍-തുര്‍ക്കി സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായി. തുര്‍ക്കിയിലെ ദോഹ ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് മുഖാന്തരമാണ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. 

അനഡോലു വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കാര്‍ഷിക, സാങ്കേതിക വിദ്യാ രംഗത്ത് തുര്‍ക്കിയില്‍ വലിയ രീതിയില്‍ ഖത്തര്‍ നിക്ഷേപം നടത്തുന്നുണ്ട്. തുര്‍ക്കിയിലെ ദോഹ ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് മേധാവി സാദിഖ് കൊക്കുടബാ ആണ് ഇക്കാര്യം പറഞ്ഞത്. 

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക രാഷ്ട്രമാണ് തുര്‍ക്കി. ആഗോള തലത്തില്‍ കാര്‍ഷിക രംഗത്ത് പത്താമതാണ് തുര്‍ക്കിയുടെ സ്ഥാനം. ഖത്തറിലെ കാര്‍ഷിക മേഖലയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് രാജ്യത്തെ കാര്‍ഷിക സ്വയം പര്യാപ്തതയെ മുന്‍നിര്‍ത്തി ഉടന്‍തന്നെ കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ തുര്‍ക്കിയില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതിനായി തുര്‍ക്കിയിലെ പ്രത്യേക കാര്‍ഷിക വിദഗ്ധ സംഘം ഉടന്‍ തന്നെ ഖത്തര്‍ സന്ദര്‍ശിക്കുമെന്നും സാദിഖ് കൊക്കുടബാ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top