News Desk

2021-05-16 01:08:39 pm IST
ദോഹ: ഇസ്രായേല്‍ അധിനിവേശം നേരിടുന്ന ഫലസ്തീന്‍ ജനങ്ങള്‍ക്കായി ഖത്തറിന്റെ അടിയന്തര അഞ്ച് മില്യണ്‍ ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഖത്തര്‍ ചാരിറ്റി വഴിയാണ് ഈ ധനസഹായം നിര്‍വഹിക്കപ്പെടുക. ഗസ്സയടക്കം ഇസ്രായേല്‍ അതിക്രമങ്ങള്‍ ശക്തമായ പ്രദേശങ്ങളില്‍ ഈ സഹായ വിതരണം നടത്തും. 

നിലവില്‍ ആയിരക്കണക്കിന് ഗസ്സാന്‍ ജനങ്ങള്‍ അടിയന്തര സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ സഹായം, ഭക്ഷണം, ധനസഹായം എന്നിവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭമാണ് ഗസ്സയിലേത്. 

കഴിഞ്ഞ ദിവസം ഖത്തര്‍ ചാരിറ്റി ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ രാജ്യത്തെ സുമനസുകളോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഓണ്‍ലൈനിലൂടെ പ്രത്യേക ധനസഹായ കാംപെയിന്‍ ആരംഭിച്ചിരുന്നു. അതേസമയം, ഇസ്രായേല്‍ ഫലസ്തീന്‍ പ്രവിശ്യയിലെ അക്രമങ്ങള്‍ കഴിഞ്ഞ ദിവസവും കടുപ്പിച്ചു കൊണ്ടിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top