News Desk

2021-05-04 05:20:31 pm IST
ദോഹ: ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ച് ഖത്തര്‍ അമീരി ദിവാൻ. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മെയ് ഒമ്പത് ഞായറാഴ്ച (റമദാന്‍ 27, 1442) മുതല്‍ മെയ് 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കും. മെയ് 19 ബുധനാഴ്ച ജോലി പുനരാരംഭിക്കണം.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും (ക്യുസിബി) ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടെയും (ക്യുഎഫ്എംഎ) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിക്കുന്നതായിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top