News Desk

2021-04-11 03:59:40 pm IST
ദോഹ: ഈ വര്‍ഷത്തെ റമദാന്‍ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ പ്രവൃത്തി സമയം അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പ്രവൃത്തി സമയം അഞ്ച് മണിക്കൂറാക്കി (രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ). വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top