News Desk

2021-11-22 01:10:39 pm IST
ദോഹ: ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

ഇതോടെ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 32 ആയി വര്‍ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറിയായ ഡോക്ടര്‍ ഖാലിദ് അല്‍ അലി പറഞ്ഞു. 

ലുസൈല്‍ യൂണിവേഴ്‌സിറ്റി, ലിവര്‍പൂളിലെ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒറിക്സ് യൂണിവേഴ്സല്‍ കോളേജ്, ബ്രിട്ടനിലെ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സിറ്റി യൂണിവേഴ്‌സിറ്റി കോളേജ്, ഡെര്‍ബി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അല്‍ റയ്യാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി കോളേജ്, മറിടൈം അക്കാദമി എന്നിവയാണ് പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങള്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനേജ്‌മെന്റ്, മറൈന്‍ സയന്‍സ്, അടക്കം 17 പുതിയ കോഴ്സുകള്‍ക്കാണ് ഈ വര്‍ഷം അംഗീകാരം നല്‍കിയത്.

രാജ്യത്ത് നിലവില്‍ 362 വ്യത്യസ്ത കോഴ്സുകള്‍ ലഭ്യമാണെന്നും അല്‍ അലി കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top