News Desk

2021-02-09 10:08:03 am IST
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയമ ലംഘനം നടത്തിയതിന് അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. കൊവിഡ് വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നത ആരോഗ്യ അധികാരികളുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

സയീദ് മുഹമ്മദ് ഹുസൈന്‍ സീനാന്‍, മുഹമ്മദ് റാഷിദ് മുഹമ്മദ് അഫിഫ, ഹമദ് സേലം അലി ഫാലെ അല്‍ നബെറ്റ്, മുഹമ്മദ് അലി ഹമദ് ദജ്രാന്‍, അബ്ദുല്ല സേലം അബ്ദുല്ല അലി അഫിഫ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top