News Desk

2021-03-29 12:28:55 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആരോഗ്യ മന്ത്രാലയം അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളെ അവഗണിച്ച് ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് ഒരാള്‍ കൂടി അറസ്റ്റിലായി. 

സയീദ് മുഹമ്മദ് അലി സയീദ് അബു ഷരീബ് എന്നയാളാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top