News Desk

2021-02-05 04:36:35 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഏഴു പേര്‍ കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു. 

ഖത്തറില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ കൂടുന്നതിന് അധികൃതര്‍ അതൃപ്തി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ട് കൂടുതല്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

പിടിക്കപെടുന്നവരെ നിയമ പരമായി ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയമ ലഘൂകരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top