News Desk

2021-02-19 11:26:20 am IST
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് മൂന്നു പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. 

മുഹമ്മദ് സഹീര്‍ അഹ്മദ് ദിനാവി, അബ്ദുല്ല മുഞ്ജിദ് മുഹമ്മദ് അല്‍ അംല, നാസര്‍ അലി മിഷാന്‍ ദാര അല്‍ മാരി എന്നിവരാണ് പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു. 

സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതലുകള്‍ പാലിക്കാത്തതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top