News Desk

2021-03-02 05:55:15 pm IST
ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തു. പൂര്‍ണമായും വിര്‍ച്വല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തപ്പെട്ട ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധികള്‍ക്ക് ഗതാഗത മന്ത്രി ജാസിം സൈഫ് അല്‍ അഹമ്മദ് അല്‍ സുലൈത്തി നേതൃത്വം നല്‍കി. 

കടല്‍ ഗതാഗത മേഖലയില്‍ നിരവധി അന്താരാഷ്ട്ര സൗഹാര്‍ദ രാഷ്ട്രങ്ങളും നിരവധി രാജ്യാന്തര മാരിടൈം കമ്പനികളുടെ മേധാവികളും സാന്നിധ്യമറിയിച്ചു. കൊവിഡ് വൈറസിന്റെ ആവിര്‍ഭാവത്തിനു ശേഷം ലോക കപ്പല്‍ ഗതാഗത മേഖലയില്‍ വന്നിട്ടുള്ള സമൂല മാറ്റങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

ഖത്തര്‍ ഗതാഗത മന്ത്രാലയം, ഹമദ് തുറമുഖ അധികൃതര്‍ മാവാനി ഖത്തര്‍, ക്യു.ടി ടെര്‍മിനലിസ് എന്നിവടങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. മാര്‍ച്ച് നാലിനാണ് ഓണ്‍ലൈന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പ് അവസാനിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top