News Desk

2021-05-23 10:18:25 pm IST
ദോഹ: അറബ് ആരോഗ്യ മന്ത്രിമാരുടെ 65-ാമത് വാര്‍ഷിക യോഗത്തില്‍ ഖത്തര്‍ പ്രതിനിധി പങ്കെടുത്തു. ജനീവയില്‍ നടന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി പങ്കെടുത്തത്. 

കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അടിയന്തര സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വാക്‌സിനേഷന്‍ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണം. 

ജറുസലേമിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രത്യേകിച്ച് ഇസ്രായേല്‍ ആക്രമണത്തിനു ശേഷം ഉണ്ടായിട്ടുള്ള ആരോഗ്യ അടിയന്തരാവസ്ഥ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അറബ് ലോകത്ത് കൊവിഡിന് ശേഷം ഉണ്ടാവേണ്ട ആരോഗ്യ-ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar
Top