News Desk

2021-03-26 03:28:22 pm IST
ദോഹ: ഒരിടവേളയ്ക്ക് ശേഷം ഫലസ്തീനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രസ്താവനക്ക് ഖത്തര്‍ സര്‍ക്കാര്‍ പിന്തുണ അറിയിച്ചു. പ്രധാനമായും ഫലസ്തീനിലെ കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും അമേരിക്ക ഉടന്‍ സഹായം ലഭ്യമാക്കുക. 

ഫലസ്തീന്‍ ജനതക്ക് നല്‍കിവരുന്ന എല്ലാ അന്താരാഷ്ട സഹായങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുടെ യു.എന്‍ പ്രതിനിധി തോമസ് ഗ്രീന്‍ഫീല്‍ഡ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പരസ്യമായി പ്രസ്താവനയില്‍ പറഞ്ഞത്. 

നിലവില്‍ ഖത്തര്‍ ഗസ്സ മുനമ്പില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. അമേരിക്കയുടെ കൂടി ഈ രംഗത്തേക്കുള്ള കടന്നു വരവ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top