News Desk

2021-02-24 07:39:40 pm IST
ദോഹ: ഖത്തറില്‍ നടക്കുന്ന ബീച്ച് വോളിബോള്‍ രാജ്യാന്തര ടൂര്‍ണമെന്റില്‍ വനിതകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. 

മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് പന്ത്രണ്ട് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ വസ്ത്രധാരണത്തെ ചൊല്ലി ജര്‍മ്മന്‍ വനിതകള്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഖത്തറിന്റെ പ്രാദേശിക മൂല്യങ്ങള്‍ രാജ്യാന്തര കായിക മത്സരത്തില്‍ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ച് വലിയ രീതിയില്‍ നടുക്കം രേഖപ്പടുത്തിയിരുന്നു. 

അന്താരാഷ്ട്ര വോളിബോള്‍ അധികൃതരുടെ പ്രസ്താവനയെ ശരിവച്ചു കൊണ്ട് ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഖത്തറിന്റെ പ്രതിച്ഛായക്ക് വളരെയധികം മങ്ങലേല്‍പിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

അന്താരാഷ്ട്ര വോളിബോള്‍ അസോസിയേഷന്റെ പ്രസ്താവന വന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നതായി കരുതപ്പെടുന്നുവെന്നും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top