2019-06-25 11:53:48am IST
അറബ് രാഷ്ട്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ രാജ്യത്ത് വിജയകരമായി നടപ്പിലാക്കുന്ന ആദ്യ രാഷ്ട്രമെന്ന ഖ്യാതി ഖത്തർ സ്വന്തമാക്കി. രാജ്യത്തു ഭക്ഷ്യ ക്ഷാമം ഒരു മേഖലയിലും ഉണ്ടാവാതിരിക്കാനുള്ള പദ്ധതികളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. 

അവശ്യ സാധനങ്ങളുടെ സുലഭമായ സാന്നിധ്യം ഖത്തറിലെ മാർക്കറ്റുകളിൽ സ്ഥിരമായി കാണപെടുന്നതാണ്. ഉപരോധ രാഷ്ട്രങ്ങളുടെ കടുത്ത ഉപരോധ ശ്രമങ്ങളെ പോലും മറികടന്നു കൊണ്ടാണ് ഖത്തർ ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ഒന്നാമതെത്തിയത്. 

ഇക്കാര്യത്തിൽ ഖത്തറിലേക്ക് ഭക്ഷണമെത്തിക്കാൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വൻ കരകളിലെ രാഷ്ട്രങ്ങൾ തയ്യാറായത് ഗുണം ചെയ്‌തെന്നും ഖത്തർ പരിസ്ഥിതി മന്ത്രി അബ്ദു
Top