News Desk

2021-03-05 02:59:28 pm IST

ദോഹ: ആഗോള തലത്തില്‍ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ അന്താരാഷ്ട്ര സമൂഹവും കുറ്റക്കാരെന്ന് ഖത്തര്‍. ജനീവയില്‍ യു.എന്‍ പ്രത്യേക സമ്മേളനത്തിലാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ.അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരി ഇക്കാര്യം പറഞ്ഞത്. 

വലതുപക്ഷ രാഷ്ട്രീയം ശക്തമായ രാഷ്ട്രങ്ങളില്‍ മുസ്‌ലിം സമൂഹത്തെ ആക്രമിക്കുന്ന പ്രവണത വര്‍ഗീയ ശക്തികള്‍ക്ക് ഇന്ധനം നല്‍കും. മുസ്ലിം സമൂഹത്തിനെതിരെ ഇത്തരത്തില്‍ നടക്കുന്ന വംശീയ പ്രചരണങ്ങള്‍ വളരെ പെട്ടന്ന് തന്നെ അവസാനിക്കേണ്ടതുണ്ട്. 

ലോകത്ത് നിരവധി പ്രദേശങ്ങളില്‍ മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കും സ്വാതന്ത്രങ്ങള്‍ക്കും നേരെ നിരന്തരം വെല്ലുവിളികള്‍ ഉയരുന്ന ഈ വേളയില്‍ അന്താരാഷ്ട്ര സമൂഹം ഈ വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top