Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |
ദോ​ഹ: ഖ​ത്ത​റി​ന​തി​രാ​യ ഉ​പ​രോ​ധം മേ​ഖ​ല​യി​ലെ മ​റ്റു ത​ര്‍ക്ക​ങ്ങ​ള്‍ക്ക് ഇ​ന്ധ​ന​മാ​കു​ന്ന​താ​യും ആഫ്രിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വരെ ഇടപെടുന്ന തരത്തിലേക്കാണ്​ കാര്യങ്ങൾ മാറുന്നതെന്നും ഉപ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​ദു​റഹ്​മാ​ന്‍ ആൽഥാ​നി പ​റ​ഞ്ഞു. ല​ണ്ട​നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്ക​ുകയായിരുന്നു അദ്ദേഹം.

ഗ​ള്‍ഫ് പ്ര​തി​സ​ന്ധി മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ ബാ​ധി​ച്ചു​തു​ട​ങ്ങി​.  ഉ​പ​രോ​ധം മേ​ഖ​ല​യി​ലാ​കെ മ​റ്റു ത​ര്‍ക്ക​ങ്ങ​ള്‍ക്ക് ഇ​ന്ധ​ന​മാ​വു​ക​യാ​ണ്.ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടാ​കു​ന്ന സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​കു​ന്ന​ത്. ഗ​ള്‍ഫ് പ്ര​തി​സ​ന്ധി മേ​ഖ​ല​യി​ലാ​കെ വ്യാ​പി​ക്കു​ന്നു. ഖ​ത്ത​റി​നെ പി​ന്തു​ണ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണം അ​ട്ടി​മ​റി​ച്ച് അ​നു​കൂ​ല ഭ​ര​ണം സ്ഥാ​പി​ക്കാ​നും ഖ​ത്ത​റി​നെ പി​ന്തു​ണ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ദു​ര്‍ബ​ല​പ്പെ​ടു​ത്തി ശി​ക്ഷി​ക്കാ​നു​മാ​ണ് ഉപരോധ രാജ്യങ്ങൾ ശ്ര​മി​ക്കു​ന്ന​ത്.

മി​ഡി​ല്‍ ഈ​സ്റ്റ്ആ​ഫ്രി​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​യാ​വു​ക​യാ​ണ് അയൽരാജ്യം. ഭീ​ഷ​ണി​യും സാ​മ്പ​ത്തി​ക സ​മ്മ​ര്‍ദ്ദ​വും ഉ​പ​യോ​ഗി​ച്ച് അ​വ​രു​ടെ ശൈ​ലി​യി​ലു​ള്ള ഏ​കാ​ധി​പ​ത്യ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് അ​വ​ര്‍ ശ്ര​മി​ക്കു​ന്നതെന്നും അദ്ദേഹം പറഞ്ഞു.
Top