News Desk

2021-02-08 06:28:18 pm IST
ദോഹ: സുഡാനിലെ ആതുരാലയ മേഖലയിലേക്ക് അടിയന്തര സഹായമെത്തിച്ചതായി ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂം വിമാനത്താവളത്തിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ അടിയന്തര വൈദ്യസഹായങ്ങള്‍ എത്തിച്ചത്. 

കൊവിഡ് മരുന്നുകള്‍, കയ്യുറകള്‍, മാസ്‌കുകള്‍ തുടങ്ങിയ വൈദ്യസഹായങ്ങളും അത്യാധുനിക മെഡിക്കല്‍ ഉപകാരണങ്ങളുമാണ് ഖത്തറിന്റെ ധന സഹായത്തില്‍ സുഡാനില്‍ എത്തിച്ചേര്‍ന്നത്. സുഡാന്‍ സര്‍ക്കാരിന്റെ ഉഭയകക്ഷി ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം മേധാവി ഡോക്ടര്‍ ഇമാന്‍ മുഖ്താര്‍ ഖത്തറിന്റെ സഹായങ്ങള്‍ ഏറ്റുവാങ്ങി. 

കൊവിഡ് രൂക്ഷമായ കാലത്തും വെള്ളപൊക്കം മൂലം രാജ്യം പ്രയാസമനുഭവിച്ച കാലത്തും ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് ഡോക്ടര്‍ മുക്താര്‍ നന്ദി അറിയിച്ചു. സുഡാനിലെ ഖത്തര്‍ അംബാസഡര്‍ അല്‍ കുബൈസിയും ഖത്തറിന്റെ സഹായങ്ങള്‍ ഏറ്റു വാങ്ങുന്ന ചടങ്ങില്‍ പങ്കെടുത്തു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top