News Desk

2021-04-29 10:30:05 am IST

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. 

ഏപ്രില്‍ 29 വ്യാഴം മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അടിയന്തിര രോഗ ചികിത്സ മാത്രം മതിയെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഈ തീരുമാനത്തിനാണ് ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുലസീസ് അല്‍ താനിയുടേ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇളവ് വരുത്തിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top