News Desk

2021-05-26 07:41:37 pm IST

ദോഹ: ഖത്തറിലെ പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍വരും ദിവസങ്ങളില്‍ നടപ്പാക്കേണ്ട കൊവിഡ്  ഇളവുകളെ കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. 

ഇളവുകള്‍

പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാര്‍ മാത്രം 15 പേര്‍ക്ക് യോഗം ചേരാന്‍ അനുമതി. ബാക്കിയുള്ളവരുടെ മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. 

വാക്‌സിന്‍ എടുത്ത അഞ്ച് പേര്‍ക്ക് മാത്രം അടച്ചിട സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കാന്‍ അനുമതി. 

30 ശതമാനം ശേഷിയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. ശാരീരിക പരിമിതികള്‍ ഉള്ളവരുടെ ട്രെയിനിംഗ് സ്ഥാപനങ്ങളില്‍ ഒരു സെഷനില്‍ അഞ്ച് പേര്‍ക്ക് മാത്രം അനുമതി നല്‍കും. കായിക പരിശീലനങ്ങള്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും. അടച്ചിട്ട സ്ഥലങ്ങളില്‍ അഞ്ച് പേര്‍ക്കും തുറന്ന സ്ഥലങ്ങളില്‍ 10 പേര്‍ക്കും മാത്രമായിരിക്കും അനുമതി നല്‍കുക. 

രാജ്യത്തെ കഫേകള്‍ ഹോട്ടലുകള്‍ എന്നിവക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അടഞ്ഞ അന്തരീക്ഷമുള്ള ഹോട്ടലുകളില്‍ ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ഹോട്ടലുകളില്‍ മാത്രം കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അനുവാദം നല്‍കി 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 

ബ്യൂട്ടി പാര്‍ലറുകള്‍ക്കും സലൂണുകള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ കൊവിഡ്  വാക്‌സിന്‍ എടുത്തിരിക്കണം. 

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്കും അടഞ്ഞ അന്തരീക്ഷമുള്ള വിനോദ കേന്ദ്രങ്ങള്‍ക്കും 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം.  

സ്വിമ്മിംഗ് പൂളുകളില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം. അടഞ്ഞ അന്തരീക്ഷത്തില്‍ 20 ശതമാനം ശേഷിയിലും തുറന്ന അന്തരീക്ഷത്തില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.

ക്ലീനിംഗ് കമ്പനികളിലെ ജീവനക്കാരില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. രാജ്യാന്തര കായിക മത്സരങ്ങള്‍ 30 ശതമാനം അനുമതിയില്‍ പ്രവര്‍ത്തിക്കാം. 

വിവാഹങ്ങള്‍ക്കുള്ള നിരോധനം തുടരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top