Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഖത്തർ കാൻസർ സൊസൈറ്റിയുടെ (ക്യുസിഎസ്) കരൾ അർബുദ ബോധവൽക്കരണ ക്യാംപെയ്‌ന് തുടക്കമായി. '' സ്വയം സംരക്ഷിക്കൂ' എന്ന തലക്കെട്ടിലാണ് ക്യുസിഎസ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഖത്തർ ദേശീയ അർബുദ റജിസ്ട്രി പ്രകാരം പുരുഷന്മാർക്കിടയിലുള്ള അർബുദങ്ങളിൽ ഏഴാമതാണ് കരൾ അർബുദം.55 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പുരുഷന്മാർക്കിടയിലാണ് കരൾ അർബുദത്തിന്റെ സാധ്യത കൂടുതൽ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ് കരൾ അർബുദത്തിലേക്ക് നയിക്കുന്നത്.

മദ്യപാനം, പുകവലി, അമിതവണ്ണം എന്നിവയാണ് പ്രധാന രോഗ കാരണങ്ങളെന്ന് ക്യുസിഎസ് ഹെൽത് എജ്യൂക്കേറ്റർ നൂർ മെക്കിയ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാൻ മദ്യപാനവും പുകവലിയും ഒഴിവാക്കി നിത്യേനയുള്ള വ്യായാമം ശീലമാക്കണമെന്നും നൂർ മക്കിയ പറഞ്ഞു.
Top