News Desk

2021-05-11 05:22:49 pm IST
ദോഹ: മെയ് ഇരുപത്തിയെട്ട് മുതല്‍ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള തീരുമാനം വളരെയധികം നിര്‍ണായകമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആഭ്യന്തര മന്ത്രാലയം കൊവിഡ് കരുതല്‍ വിഭാഗം മേധാവി കേണല്‍ മസൂദ് അല്‍ ജമാന്‍ അല്‍ കഹ്താനി ആണ് ഇക്കാര്യം പറഞ്ഞത്. 

ചെറിയ പെരുന്നാളിലെ ജനങ്ങളുടെ പെരുമാറ്റങ്ങള്‍ക്ക് അനുസൃതമായിരിക്കും രാജ്യത്തെ കൊവിഡ് പ്രതിരോധ രംഗത്തെ നടപടികള്‍. രാജ്യത്തെ നിലവിലെ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഇത് കൊവിഡ് മുന്‍കരുതലുകള്‍ അവഗണിക്കുന്നതിലേക്ക് ആളുകളെ നയിക്കരുത്. 

കഴിഞ്ഞ ഈദ് ദിനങ്ങളില്‍ ജനങ്ങളില്‍ ചിലര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഗമങ്ങളും കൂടിച്ചേരലുകളും സംഘടിപ്പിച്ചത് പ്രതിരോധം തകരാന്‍ കാരണമായി. ഇത്തവണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തന്നെ ഇരുപത്തിനാലു മണിക്കൂറും കൊവിഡ് മുന്‍കരുതലുകള്‍ നിരീക്ഷണത്തിന് ഫലപ്രദമായ സേവനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അല്‍ കഹ്താനി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top