News Desk

2021-03-21 08:07:40 pm IST
ദോഹ: ആഗോള തലത്തില്‍ നാളെ നടക്കുന്ന ലോക ജല ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ജല വൈദ്യുതി വിതരണ കമ്പനിയായ കഹ്റാമ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഖത്തര്‍ ദേശീയ വിഷന്‍ 2030നോട് അനുബന്ധിച്ചുള്ള സര്‍ക്കാര്‍ ആസൂത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്ത് കഹ്റാമ നിലവില്‍ വന്നത്. 

ഖത്തറിന്റെ ശുദ്ധ ജല വിതരണം, വൈദ്യുതി വിതരണം എന്നിവയില്‍ കഹ്റാമ മികച്ച സേവനമാണ് നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കഹ്റാമ സ്വന്തമാക്കിയത് കമ്പനി പ്രത്യേക വാര്‍ത്താകുറിപ്പില്‍ ഓര്‍മിപ്പിച്ചു. 

അതെസമയം, ശുദ്ധ ജല വിതരണം ലോകമെമ്പാടും വലിയ അളവില്‍ പ്രതിസന്ധി നേരിടുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭ ജലത്തിന്റെ പരിമിതി മനുഷ്യരാശി തിരിച്ചറിഞ്ഞു തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കുറിച്ച് അവബോധം ഉണ്ടാവുകയും ചെയ്തിരിക്കുന്നത് വളരെ നല്ല കാര്യമാണെന്നും വാര്‍ത്താകുറിപ്പില്‍ കഹ്റാമ അധികൃതര്‍ ചൂണ്ടിക്കാട്ടി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top