Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഉപരോധത്തെ ഖത്തർ പൂർണമായും അതിജീവിച്ചെന്ന് ക്യു സീ ബീ റിപ്പോർട്. ഇന്ന് പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത്. ഉപരോധത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ഖത്തർ ഉപരോധത്തെ ഒരു തരത്തിലും പരിഗണിക്കുന്നേയില്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഖത്തർ ഭരണകൂടത്തിന്റെ തക്ക സമയത്തുള്ള ഇടപെടലുകളും വിദേശ വിനിമയ മൂല്യങ്ങളും ഉപരോധത്തെ പിന്തള്ളാൻ ഖത്തറിനെ സഹായിച്ചു. ഏഷ്യ, യൂറോപ് എന്നിവടങ്ങളിലെ രാഷ്ട്രങ്ങളും ഉപരോധത്തെ മറികടക്കാനും ഖത്തറിന്റെ പ്രതിച്ഛായയെ മാറ്റി തീർക്കാനും വലിയ അളവിൽ സഹായിച്ചിട്ടുണ്ട്.

അതെ സമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വര്ഷം ആഭ്യന്തര ഉല്പാദന നിരക്ക് വളരെകുറവാണെന്ന് സെൻട്രൽ ബാങ്ക് വിലയിരുത്തി. ഉപരോധത്തിന്റെ മറ്റു പ്രത്യാഘാതങ്ങൾ ഖത്തർ ആദ്യം തന്നെ ബുദ്ധിപരമായ രീതിയിൽ ചെറുത്ത് തോൽപിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


Top