News Desk

2022-06-22 06:57:13 pm IST
ദോഹ: ഖത്തറില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ താനി അറിയിച്ചു. ഖത്തര്‍ ഇക്കണോമിക് ഫോറം അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനായുള്ള പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ കറന്‍സി പുറത്തിറങ്ങിയാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന റിയാലിന് പകരം അത് ഉപയോഗിക്കാനാവും. ഇതിലൂടെ രാജ്യത്തെ പ്രിന്റ് കറന്‍സിയുടെ ഉപയോഗം കുറക്കുാന്‍ സാധിക്കും. ഇതിനൊപ്പം
സാമ്പത്തിക വിനിമയങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയുമാണ് ഡിജിറ്റല്‍ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ലോകത്തെ പല സെന്‍ട്രല്‍ ബാങ്കുകളും (രാജ്യങ്ങളും) ഡിജിറ്റല്‍ കറണ്‍സി ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. ഖത്തറും അവയില്‍ പെടുന്നു. ഇതിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഡിജിറ്റല്‍ കറന്‍സിയുടെ നേട്ടങ്ങളും വെല്ലുവിളികളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു,' ശൈഖ് ബന്ദര്‍ പറഞ്ഞു. അതേസമയം, ഡിജിറ്റല്‍ കറന്‍സി നോട്ടുകളുടെ ഉപയോഗത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top