News Desk

2021-02-24 01:08:29 pm IST
ദോഹ: ഖത്തറിന്റെ ധന സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മലേഷ്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. മലേഷ്യയില്‍ വിവിധ ആരോഗ്യ പരിരക്ഷ സഹായങ്ങളിലായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റോഹിങ്ക്യകള്‍ക്കായി ധന സഹായം ലഭ്യമാക്കി വരികയാണ്. 

മൂന്ന് വര്‍ഷത്തെ റോഹിന്‍ഗ്യ സഹായ നിധിയുടെ ഭാഗമായി ഖത്തര്‍ ചാരിറ്റി 14.7 മില്യണ്‍ ഡോളറിന്റെ സഹായ വിതരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. മലേഷ്യന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോണ്‍ഫറന്‍സും ഖത്തര്‍ ചാരിറ്റിയുഉം നടത്തിവരുന്ന റോഹിന്‍ഗ്യന്‍ സഹായ വിതരണ പദ്ധതി ആരംഭിക്കുന്നത് 2019 ഒക്ടോബറിലാണ്. 

ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം 178,000 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മലേഷ്യയില്‍ അധിവസിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഖത്തറിന്റെ വിവിധ സ്‌കീമുകളിലുള്ള സഹായങ്ങള്‍ കൈപ്പറ്റുന്ന മലേഷ്യന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ അനുഭവ കഥകളും പ്രത്യേക റിപ്പോര്‍ട്ട് രൂപത്തില്‍ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top