News Desk

2021-04-13 06:24:39 pm IST

ദോഹ: കിഴക്കന്‍ യൂറോപ്പിലെ കൊസോവോയില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി നിര്‍മിച്ചു നല്‍കിയതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. അഞ്ച് നിലകളുള്ള പള്ളിയില്‍ 2500 വിശ്വാസികള്‍ക്ക് ഒരേ സമയം ആരാധനയില്‍ ഏര്‍പ്പെടാന്‍ സാധിക്കും. 

കൊസവോയിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് നഈം ട്രഹാനവ, കൊസോവയിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് അല്‍ മരി എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം നമസ്‌കാര പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി അറിയിപ്പ് പുറത്തു വന്നത്. 

ക്‌ളാസ്റൂമുകള്‍, ലൈബ്രറികള്‍ മറ്റു അനുബന്ധം സൗകര്യങ്ങളും പള്ളിയോടൊപ്പമുണ്ടെന്നും ഖത്തര്‍ ചാരിറ്റി ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളോടൊപ്പം പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി. 

ഖത്തറും കൊസോവയും തമ്മിലെ ബന്ധത്തിന്റെ ശക്തമായ പ്രതീകമാണ് പുതിയ പള്ളിയെന്ന് കൊസോവോയിലെ ഖത്തര്‍ സ്ഥാനപതി അല്‍ മരി ചൂണ്ടിക്കാട്ടി.


കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top