Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-02 09:26:07am IST

ഇന്തോനേഷ്യൻ അനാഥകർക്കായി 2 മില്ല്യൺ ഖത്തർ റിയാൽ  പദ്ധതിയുമായി ഖത്തർ ചാരിറ്റി.ആയിരക്കണക്കിന് അനാഥകൾക്കും അവരുടെ കുടുംബങ്ങൾക്കും അയൽ പ്രദേശങ്ങളിലെ താമസക്കാർക്കും പ്രയോജനപ്പെടുന്നതിനായാണ്  ഖത്തർ ചാരിറ്റി മൾട്ടി സർവീസ് സെന്റർ നിർമ്മിക്കുന്നത്.

അൽ-നഹ്ല ഫോർ ഓർഫൻസ് ' എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രത്തിൽ ഒരു പാർപ്പിട സമുച്ചയം, ആരോഗ്യ കേന്ദ്രം,  തൊഴിൽ കേന്ദ്രം,  പള്ളി, ഹരിത ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു.  അനാഥർക്ക് സംയോജിത പരിചരണം നൽകുക, അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നൽകുക, ആരോഗ്യ അവബോധം വളർത്തുക, അവബോധവും  മാർഗ്ഗനിർദ്ദേശവും നൽകുക, ദരിദ്ര കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമാകുന്നതെന്ന് അധികൃതർ  വ്യക്തമക്കി.

കാർ മെക്കാനിക്സ്, തയ്യൽ, കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് എന്നിവ പോലുള്ള വ്യത്യസ്തകരമായ  തൊഴിലുകളും പഠിപ്പിക്കുന്നതിന് ആറ് ക്ലാസ് മുറികളുള്ള വൊക്കേഷണൽ സെന്റർ  ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

Top