News Desk

2021-05-23 10:01:36 pm IST
ദോഹ: ഫലസ്തീന്‍ ജനതക്ക് അറുപത് മില്യണ്‍ റിയാല്‍ ധനസഹായം വിതരണം നടത്താന്‍ ഖത്തര്‍ ചാരിറ്റി പ്രത്യേക കാംപയിന്‍ ആരംഭിച്ചു. കുല്ലുനാ ഫലസ്തീന്‍ എന്ന ടാഗ് ലൈനോടെയാണ് കാംപയിന്‍  ആരംഭം കുറിച്ചിരിക്കുന്നത്. മെയ് ഏഴു മുതല്‍ മെയ് ഇരുപത്തിയൊന്ന് വരെ ഫലസ്തീനില്‍ രക്ഷരൂക്ഷിത ആക്രമണം ആണ് ഇസ്രായേല്‍ ആഴച്ചുവിട്ടത്. 

ആക്രമണത്തില്‍ നൂറു കണക്കിന് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖത്തറിലെ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഇത്തരമൊരു ധനസഹായ സമാഹരണത്തിനായി ഖത്തര്‍ ചാരിറ്റി ഉദ്യമം തയ്യാറാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും ഖത്തറിലെ പ്രാദേശിക മാധ്യമങ്ങളിലൂടെയും ഇതുമായി ബന്ധപെട്ടു കൊണ്ട് ഖത്തര്‍ ചാരിറ്റി ആവശ്യമായ ധനസഹായ സമാഹരണം നടത്തും.

ധന സഹായ വിതരണത്തോടൊപ്പം ഭക്ഷ്യ കിറ്റ് വിതരണം, കൊവിഡ് സഹായം, ആതുര അടിയന്തരാവസ്ഥയെ നേരിടാനുള്ള സാഹചര്യങ്ങള്‍ എന്നിവയും ഉടന്‍ ഗസ്സയില്‍ എത്തിക്കാന്‍ ഖത്തര്‍ ചാരിറ്റി പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്‌  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



Top