News Desk

2021-04-16 07:41:13 pm IST
ദോഹ: സിറിയയിലെ 190000 വ്യക്തികള്‍ക്ക് ഖത്തര്‍ ചാരിറ്റി സൗജന്യ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. അംഗീകൃത ബേക്കറിയുടെ സഹായത്തോടെ പ്രധാനമായും സൗജന്യ 'ഖുബൂസ്' വിതരണമാണ് ഖത്തര്‍ ചാരിറ്റി സിറിയയിലെ വിദൂര ദരിദ്ര ഗ്രാമങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 

സിറിയയിലെ വിവിധ ഭാഗങ്ങളില്‍ അറുപതോളം ക്യാംപുകളും റമദാനില്‍ പ്രവര്‍ത്തന നിരതമാണ്. ഇവരുടെ ആവശ്യങ്ങളില്‍ പന്ത്രണ്ട് ശതമാനത്തോളം നിറവേറ്റി നല്‍കാന്‍ ഖത്തര്‍ ചാരിറ്റിക്ക് സാധിക്കുന്നുണ്ട്. ആറു മാസത്തേക്ക് സിറിയയില്‍ നാല്പത്തിരണ്ട് ടണ്‍ ഭക്ഷ്യ വിഭവങ്ങളാണ് ഖത്തര്‍ ചാരിറ്റി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. 

സിറിയയിലെ പല ഭാഗങ്ങളില്‍ നിന്നും ക്യാംപുകളില്‍ ഒത്തുകൂടിയ അഭയാര്‍ത്ഥികള്‍ കൊവിഡ് മൂലവും മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ മൂലവും ഈ റമദാന്‍ മാസത്തിലും പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top