News Desk

2021-04-21 09:36:44 pm IST
ദോഹ: യു.എന്നിന്റെ ജീവകാരുണ്യ വിഭാഗത്തിന് ഖത്തര്‍ ചാരിറ്റി ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് അറിയിപ്പ്. റമദാന്‍ പ്രത്യേക കാംപയിന്റെ ഭാഗമായാണ് ഖത്തര്‍ ചാരിറ്റി യു.എന്നിന് സംഭാവന നല്‍കുക.

ജോര്‍ദാന്‍, യെമന്‍, ലെബനന്‍, ലിബിയ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികളെ സഹായിക്കാനാണ് യു.എന്‍ ഈ തുക ഉപയോഗിക്കുക. മൂന്ന് രാഷ്ട്രങ്ങളിലുമായി ആറായിരത്തോളം പേര്‍ക്ക് റമദാന്‍ സഹായങ്ങള്‍ എത്തിക്കാനാണ് ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നത്. 

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുകയും താമസ സൗകര്യങ്ങള്‍, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അടിയന്തരമായി പരിഹരിക്കുകയും ചെയ്യാന്‍  ഖത്തറിന്റെ ഫണ്ട് വിനിയോഗിക്കും. 

ഇരുപത് മില്ല്യണ്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന യെമനിലെ സ്ഥിതിഗതികള്‍ രൂക്ഷമാവുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന അഭയാര്‍ത്ഥി വിഭാഗങ്ങള്‍ കൊവിഡ് പ്രതിസന്ധി കൂടി സംജാതമായതോടെ കാര്യങ്ങള്‍ അടിയന്തരമായ സാഹചര്യങ്ങളിലേക്ക് നീങ്ങിയെന്ന് യു.എന്‍ ജീവകാരുണ്യ വിഭാഗം പുറത്തിറക്കിയ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top