News Desk

2021-04-12 08:43:48 pm IST
ദോഹ: കിഴക്കന്‍ ഫലസ്തീന്‍ 2000 കുടുംബങ്ങള്‍ക്കുള്ള ശുദ്ധജല വിതരണ പദ്ധതി സമര്‍പ്പിച്ച് ഖത്തര്‍ ചാരിറ്റി രംഗത്ത്. ഫലസ്തീന്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് കിഴക്കന്‍ ഫലസ്തീനിലെ ഖാന്‍ യൂനിസില്‍ ഖത്തര്‍ ചാരിറ്റി ശുദ്ധ ജല വിതരണ പദ്ധതി നടപ്പാക്കിയത്. 

ഫലസ്റ്റീനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഫലസ്തീന്‍ സര്‍ക്കാരിന്റെ സഹായത്തോടെ വിവിധ അഴുക്കു ചാല്‍ നിര്‍മാണ പദ്ധതികളും ഖത്തര്‍ ചാരിറ്റി നടത്തി വരുന്നുണ്ട്. 

ഫലസ്തീനില്‍ ശുദ്ധ ജല വിതരണം ഇല്ലാത്തത് മൂലം നിരവധി മരണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതോടെയാണ് ഖത്തര്‍ ചാരിറ്റിയുടെ ഈ സഹായ വിതരണം. 

കുഴല്‍ കിണര്‍ നിര്‍മാണം, കടലില്‍ നിന്നും വെള്ളം പ്രോസസ് ചെയ്ത് ഉപയോഗിക്കുന്ന പദ്ധതി എന്നിവയും ഖത്തര്‍ ചാരിറ്റിയുടെ പദ്ധതിയില്‍ പെടുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top