Breaking News
ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് |
2019-07-04 08:13:34am IST
ദോഹ: ദരിദ്രകുടുംബങ്ങളുടെ വീടുകള്‍ നവീകരിക്കുകയും ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ചാരിറ്റി ആരംഭിച്ച റിനോവേഷന്‍ ചാലഞ്ചില്‍ മൂന്നാമത്തെ വീടിന്റെ പണി ആരംഭിച്ചു. ഐഡിയല്‍ സൊലൂഷന്റെ സാമ്പത്തിക സഹായത്തിലാണ് ഗറാഫയിലെ വീടിന്റെ പൂര്‍ണമായ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്.  

വൈദ്യൂതീകരണം, ടൈലിങ്, പെയിന്റിങ്, പ്ലംബിങ്, എയര്‍ കണ്ടീഷനിങ് എന്നിവയ്ക്കൊപ്പം വീട്ടിലേക്കാവശ്യമായ റെഫ്രിജറേറ്റര്‍, കുക്കര്‍, കാബിനറ്റ് തുടങ്ങി പൂര്‍ണമായ അടുക്കള ഉപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.

ദരിദ്രവിഭാഗങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് കമ്പനികള്‍ക്കിടയില്‍ മത്സരം സൃഷ്ടിക്കുന്നതാണ് റിനൊവേഷന്‍ ചാലഞ്ച് പദ്ധതി. ഖത്തര്‍ ചാരിറ്റിയുടെ റിനോവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്ത് സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഐഡിയല്‍ സൊലൂഷന്‍സ് സിഇഒ മഹ്മൂദ് അമീര്‍ പറഞ്ഞു.

റമദാനില്‍ ഈ പദ്ധതി പ്രകാരം ഖത്തര്‍ ചാരിറ്റി രണ്ടുവീടുകളുടെ പണി പൂര്‍ത്തിയാക്കിയിരുന്നു. ഖത്തര്‍ പവര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി, വോഡഫോണ്‍ എന്നിവയാണ് ഇവ സ്പോണ്‍സര്‍ ചെയ്തത്. പണി പൂര്‍ത്തിയാക്കിയ വീടുകള്‍ ഉടമകള്‍ക്കു കൈമാറി. വിവിധ വൊളന്ററി ഗ്രൂപ്പുകള്‍, കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് റമദാന് മുമ്പ് അഞ്ച് വീടുകളും ഖത്തര്‍ ചാരിറ്റി പൂര്‍ത്തിയാക്കിയിരുന്നു.
Top