News Desk

2021-05-10 05:01:08 pm IST
ദോഹ: സിറിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍, യെമന്‍ എന്നിവടങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ ഈദ് സഹായ വിതരണങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍  അറിയിച്ചു.  2,449,110 റിയാല്‍ ചിലവിലാണ് ഖത്തര്‍ ചാരിറ്റി പ്രസ്തുത രാഷ്ട്രങ്ങളില്‍ സഹായ വിതരണങ്ങള്‍ നടത്തുന്നത്. 

ഭക്ഷ്യ കിറ്റുകള്‍, വസ്ത്രങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയാണ് ഖത്തര്‍ ചാരിറ്റിയുടെ സഹായ വിതരണങ്ങളില്‍ ഉള്‍പ്പെടുന്നത്. 12,465 പേര്‍ക്ക് ഈ പദ്ധതി ഉപകാരമെടുമെന്നാണ് ഖത്തര്‍ ചാരിറ്റി കണക്കു കൂട്ടുന്നത്. ഖത്തറിലെ പിന്നാക്കം നില്‍ക്കുന്ന ജന വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായ വിതരണങ്ങള്‍ ലഭ്യമാക്കാന്‍ ഖത്തര്‍ ചാരിറ്റി പദ്ധതികള്‍ ക്രമീകരിക്കുന്നുണ്ട്.

ഖത്തര്‍ ചാരിറ്റി രാജ്യത്തെ സുമനസുകളില്‍ നിന്നും പണം സ്വീകരിക്കുകയും പിന്നീട് അര്‍ഹരായവര്‍ക്ക് അവ ലഭ്യമാക്കുകയുമാണ് അധികൃതര്‍ ഇക്കാര്യത്തില്‍ അവലംബിക്കുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ ചാരിറ്റി സഹായങ്ങള്‍ സ്വീകരിക്കാന്‍ 'തഹസീല്‍' എന്ന പേരില്‍ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം,  ഖത്തര്‍ ചാരിറ്റിക്ക് ഫിത്ര്‍ സക്കാത്ത് നല്‍കാന്‍ താല്പര്യമുള്ളവര്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും ഖത്തര്‍ ചാരിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top