Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-07-25 12:03:25pm IST
ഈദുൽ അസ്ഹായുടെ പുണ്യം തേടി രാജ്യത്തെ സന്നദ്ധ സംഘടനകൾ സജീവമാകുന്നു.ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ഖുർബാനി (ഉധിയാൻ) സമ്മാന പദ്ധതിക്കു തുടക്കമായി. പദ്ധതി നടപ്പാക്കുന്നത് ഖത്തർ ഉൾപ്പെടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 30 നടുത്തു രാജ്യങ്ങളിലാണ്.

55,000 ത്തോളം ആടുകളുടെയും പശുക്കളുടെയും മാംസമാണു പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്കായി നൽകുന്നത്. രാജ്യത്തിനകത്തു ഖുർബാനി സമ്മാന പദ്ധതിക്കു പുറമേ മാളുകളിലും മറ്റുമായി വിനോദ, വിജ്ഞാന പരിപാടികളും നടത്തും. കഴിഞ്ഞ ദിവസം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും രാജ്യത്തിനകത്തും പുറത്തുമായി 60 ലക്ഷം റിയാലിന്റെ ഉധിയാൻ പദ്ധതിക്കാണ് തുടക്കമിട്ടത്.  

ഖത്തർ ചാരിറ്റിയുടെ ഖുർബാനി പദ്ധതിയിലേക്കു ഖത്തറിലെ ജനങ്ങൾക്കു സംഭാവന നൽകാം. ഖത്തർ ചാരിറ്റിയുടെ മൊബൈൽ ആപ് വഴിയും വെബ്‌സൈറ്റ് വഴിയും സംഭാവന നൽകാം. കൂടാതെ 92652 എന്ന നമ്പറിലേക്കു സന്ദേശം അയയ്ക്കുകയോ 44 66 77 11 എന്ന ഹോട്ട്‌ലൈനിൽ ബന്ധപ്പെടുകയോ ആകാം. ഖത്തർ ചാരിറ്റി ബൂത്തുകളുമായോ അല്ലെങ്കിൽ ഓഫിസുകളിൽ നേരിട്ടോ സംഭാവന നൽകാം.  
Top