News Desk

2021-04-28 08:46:56 pm IST
ദോഹ: റമദാന്‍ മാസത്തില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ ഇടങ്ങളില്‍ സംഭാവന സ്വീകരണ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. പുതുതായി പന്ത്രണ്ടോളം പ്രദേശങ്ങളിലാണ് ഖത്തര്‍ ചാരിറ്റി കളക്ഷന്‍ സ്വീകരണ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 

ഹമദ് ജനറല്‍ ആശുപത്രി, വിമന്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസേര്‍ച് സെന്റര്‍, റുമൈല ആശുപത്രി, ഫഹദ് ബിന്‍ ജാസിം സെന്റര്‍ ഫോര്‍ കിഡ്നിസ്, നാഷണല്‍ ക്യാന്‍സര്‍ സെന്റര്‍, ലുസൈല്‍ സിറ്റിയിലെ ലുലു എക്‌സ്പ്രസ് മറീന, ദഫ്‌നയിലെ ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവടങ്ങളിലാണ് പ്രധാനമായും ഖത്തര്‍ ചാരിറ്റിയുടെ കളക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് മൂലം പ്രയാസപ്പെടുന്ന ആഗോള തലത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളിലായിരിക്കും ഖത്തര്‍ ചാരിറ്റി ഇത്തവണ റമദാന്‍ സഹായങ്ങള്‍ എത്തിക്കുന്നത്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top