News Desk

2021-03-31 02:58:46 pm IST
ദോഹ: കൊവിഡ് മൂലം പ്രയാസത്തിലായ ഖത്തറിലെ ജനങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി അധികൃതര്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കൊവിഡ്  ആവിര്‍ഭാവത്തിനു ശേഷം രാജ്യത്തെ തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കായി ഖത്തര്‍ ചാരിറ്റി നിരവധി ഘട്ടങ്ങളിലായി സഹായ വിതരണം നടത്തിയിരുന്നു.

ഖത്തര്‍ ചാരിറ്റി, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായ വിതരണം നടപ്പാക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍, ഇറച്ചി, ധാന്യങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ രാജ്യത്തെ 140 അഗതികള്‍ക്കും കുടുംബങ്ങള്‍ക്കും വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഈ കിറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ചാരിറ്റയുടെയും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുടെയും വോളണ്ടിയര്‍മാരാണ് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന ഈ സഹായ വിതരണങ്ങളില്‍ പങ്കെടുത്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top