News Desk

2021-04-19 06:04:09 pm IST
ദോഹ: ആഗോള തലത്തില്‍ 33 രാഷ്ട്രങ്ങളില്‍ നോമ്പ് തുറ കാംപയിന്‍ സംഘടിപ്പിക്കുന്നതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. ഖത്തറിന് പുറത്ത് ഒന്നര മില്യണ്‍ ജനങ്ങളാണ് ഖത്തര്‍ ചാരിറ്റിയുടെ റെഡിമെയ്ഡ് നോമ്പ് തുറ കിറ്റിന്റെ സേവനങ്ങള്‍ അനുഭവിക്കുന്നത്.  

56.7 മില്യണ്‍ റിയാലാണ് ഇതുമായി ബന്ധപെട്ടു അധികൃതര്‍ പ്രതീക്ഷിക്കുന്ന ചിലവ്. തുര്‍ക്കി, സിറിയ, തുടങ്ങിയ അഭയാര്‍ത്ഥികള്‍ ഏറെയുള്ള നാടുകളിലാണ് ഖത്തര്‍ ചാരിറ്റി പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

കടുത്ത ദാരിദ്രവും കൊവിഡ് സൃഷ്ടിച്ച അസ്ഥിരതാവസ്ഥയും നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ സഹായ വിതരണം വളരെയധികം പ്രധാനമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top