News Desk

2021-03-21 07:39:09 pm IST
ദോഹ: ഖത്തര്‍ ചാരിറ്റി രാജ്യാന്തര തലത്തില്‍ നടത്തുന്ന ശുദ്ധജല വിതരണ പദ്ധതിയില്‍ ഏഴു മില്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടതായി റിപ്പോര്‍ട്ട്. ഖത്തര്‍ ചാരിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകമെമ്പാടും ഇരുപത്തിമൂന്നോളം രാജ്യങ്ങളില്‍ ഖത്തര്‍ ചാരിറ്റി കുടിവെള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണ് ഖത്തര്‍ ചാരിറ്റി നല്‍കിയിരിക്കുന്നത്.

ആഗോള തലത്തില്‍ 358 കുടിവെള്ള പദ്ധതികള്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്നുണ്ട്. ബംഗ്ലാദേശിലാണ് ഖത്തര്‍ ചാരിറ്റി ഏറ്റവും അധികം കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. 15 മില്യണ്‍ റിയാലാണ് ബംഗ്ലാദേശില്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ ആകെ തുക.

ബംഗ്ലാദേശ് കഴിഞ്ഞാല്‍ പാക്കിസ്ഥാനില്‍ ഖത്തര്‍ ചാരിറ്റി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പത്ത് മില്യണ്‍ റിയാലാണ് ഖത്തര്‍ ചാരിറ്റി പാകിസ്ഥാനില്‍ ചെലവിടുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ കണക്കായി അധികൃതര്‍ നല്‍കിയിരിക്കുന്നത്. 

ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളിലും ഖത്തര്‍ ചാരിറ്റി ശുദ്ധജല പദ്ധതികള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ആഗോള തലത്തില്‍ ആചരിച്ച വാട്ടര്‍ ഡേ യുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ ചാരിറ്റി കണക്കുകള്‍ പുറത്ത് വിട്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top