News Desk

2021-04-06 03:28:16 pm IST
ദോഹ: റമദാനില്‍ രാജ്യത്തെ കുറഞ്ഞ വരുമാനമുള്ളവരെയും സാധാരണക്കാരെയും സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ പ്രത്യേക റമദാന്‍ പദ്ധതി. 'അഞ്ച് ശതമാനം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ സുമനസുകളായ സംഘടനകളുടെയും കമ്പനികളുടെയും നേതൃത്വത്തിലായിരിക്കും നടക്കുക. 

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ മുന്നില്‍ കണ്ടാണ് ഇത്തവണത്തെ റമദാനില്‍ സഹായ വിതരണങ്ങള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 

റമദാനില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണ് ഖത്തര്‍ ചാരിറ്റി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് ഖത്തര്‍ ചാരിറ്റി മേധാവി ജസീം മുഹമ്മദ് അല്‍ എമ്മാദി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top