2021-05-20 11:00:06 pm IST
ദോഹ: കിര്‍ഗിസ്ഥാനില്‍ പന്ത്രണ്ട് സ്‌കൂളുകളും ഐ.ടി  ഇന്‍സ്റ്റിറ്റ്യൂട്ടുകളും നിര്‍മ്മിക്കാന്‍ ഖത്തര്‍ ചാരിറ്റി സഹായം നല്‍കും. കിര്‍ഗിസ്ഥാനിലെ ഖത്തര്‍ ചാരിറ്റി ഓഫീസര്‍ മുഹമ്മദ് ഹമ്മാം അല്‍ സമാം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കിര്‍ഗിസ്ഥാനിലെ വിദ്യഭ്യാസ മേഖലയില്‍ ഖത്തര്‍ നല്‍കി വരുന്ന തുടര്‍ സഹായങ്ങളുടെ പ്രതിഫലനമാണ് സ്‌കൂളുകളുടെ നിര്‍മാണമെന്നും ഇക്കാര്യത്തില്‍ ഖത്തര്‍-കിര്‍ഗിസ്ഥാന്‍ ശക്തമായ ഉഭയകക്ഷി ബന്ധം നിര്‍ണായകമായെന്നും  അല്‍ സമാം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥലമേറ്റെടുക്കല്‍ നടപടികളും കെട്ടിട നിര്‍മാണത്തിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ട് കഴിഞ്ഞു. 

ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനം അവര്‍ക്കായി വിദഗ്ധ തൊഴില്‍ മേഖലയില്‍ പരിശീലനം എന്നിവയും ഖത്തര്‍ ചാരിറ്റി കിര്‍ഗിസ്ഥാനിലെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH



Top