Sports Desk

2021-06-04 09:35:27 pm IST

ദോഹ: ഇന്ത്യക്കെതിരായ ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഖത്തര്‍ നേടിയ വിജയം ആത്മ വിശ്വാസം വര്‍ധിപ്പിച്ചെന്ന് ഖത്തര്‍ ടീം കോച്ച് ഫെലിക്‌സ് സാഞ്ചസ്. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മത്സരത്തില്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിന് ഖത്തര്‍ പരാജയപ്പെടുത്തിയിരിക്കുന്നു. 

ടീമിന്റെ ഒത്തുരുമയില്‍ തനിക്ക് സംതൃപ്തി ഉണ്ട്. ഈ ടീം ലോക കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഖത്തര്‍ ടീമിന് ഹോം ഗ്രൗണ്ടില്‍ മികച്ച പിന്തുണ ലഭിച്ചു. ഈ പ്രകടനം വരുന്ന യോഗ്യത മത്സരങ്ങളിലും ലോക കപ്പിലും ആവര്‍ത്തിക്കും. ഈ ടീം ലോക കപ്പില്‍ ഖത്തറിന്റെ യശസ്സുയര്‍ത്തുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട് എന്നും സാഞ്ചസ് ദോഹയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top