ദോഹ∙ അമേരിക്കയിലെ വെർജീനിയ ബീച്ചിലുണ്ടായ വെടിവയ്പിനെ അപലിച്ച് ഖത്തർ. അക്രമങ്ങളെയും തീവ്രവാദത്തെയും രാജ്യം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎസ് സർക്കാർ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചതിനൊപ്പം പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.