News Desk

2021-03-14 03:29:41 pm IST
ദോഹ: അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം കാര്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര് മരണപ്പെട്ട സംഭവത്തെ ഖത്തര്‍ സര്‍ക്കാര്‍ ശക്തമായി അപലപിച്ചു. 

സംഭവത്തില്‍ അമ്പത്തിമൂന്നോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ അപലപിച്ചത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ഖത്തര്‍ ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ അനുശോചനവും പിന്തുണയും അര്‍പ്പിച്ചു. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top