ദോഹ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. പ്രാദേശിക പത്രമായ ദ പെനിന്‍സുലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹൂത്തികളുടെ ഈ നടപടി എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും അക്രമത്തിനും അഴിമതിക്കും ഭീകരതയ്ക്കും എതിരെ ഖത്തര്‍ എന്നും നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
റിയാദിനു നേരെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തടഞ്ഞതായും രാജ്യത്തിന്റെ തെക്ക് നഗരങ്ങളിലേക്ക് വിക്ഷേപിച്ച ആറ് സായുധ ഡ്രോണുകള്‍ നശിപ്പിച്ചതായും സൗദി നേതൃത്വത്തിലുള്ള സഖ്യസേന ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സൈനികരെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ജസാന്‍, ഖാമിസ് മുഷൈത്ത് എന്നിവിടങ്ങളില്‍ ഭീകരര്‍ ആറ് ഡ്രോണുകള്‍ വിക്ഷേപിച്ചതായി സൗദി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ സഖ്യം അറിയിച്ചു.
അതേസമയം, മിസൈല്‍ ആക്രമണത്തില്‍ റിയാദിലെ ഒരു വീടിന് ഭാഗിക നാശനഷ്ടമുണ്ടാക്കിരുന്നുവെന്നും ആര്‍ക്കും കാര്യമായ പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൗദി പ്രസ് ഏജന്‍സിക്കു നല്കിയ പ്രസ്താവനയില്‍ രാജ്യത്തെ പൊതു സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക