2019-08-12 09:59:15am IST
ദോഹ : നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ പള്ളിയിൽ നടന്ന വെടിവെപ്പിനെ ഖത്തർ അപലപിച്ചു. അക്രമവും ഭീകരതയും നിരാകരിക്കാനുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം  പ്രസ്താവനയിൽ വീണ്ടും വ്യക്തമാക്കി .ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും നിരപരാധികളെ ഭയപ്പെടുത്തുന്നതിനെയും ഖത്തർ ശക്തമായി അപലപിച്ചു.

 സംഭവം തീവ്രവാദ അക്രമണമാണെന്ന്  നോർവീജിയൻ പോലീസ് പറഞ്ഞു.ഒരു തോക്കുധാരി ശനിയാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയിൽ  നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
Top