News Desk

2021-05-30 05:00:44 pm IST
ദോഹ: സൗദിയിലെ ഹാമിസ് അല്‍ മുശൈത് നഗരത്തിനു നേരെ കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ആക്രമണ ശ്രമത്തെ ഖത്തര്‍ സര്‍ക്കാര്‍ അപലപിച്ചു. ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്. 

ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച രാഷ്ട്രമാണ് ഖത്തര്‍. ഭീകരതയ്ക്ക് എതിര്‍ നില്‍ക്കുന്ന സൗദിയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം ഖത്തര്‍ എന്നും നിലയുറപ്പിച്ചിട്ടുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top