2019-08-24 08:57:58am IST
അന്താരാഷ്ട്ര വാണിജ്യ കോടതിയിൽ യു എ ഇക്കെതിരെയാ കേസിൽ നിന്ന് ഒരു കാരണവശാലും ഖത്തർ പിന്നോട്ടില്ലെന്ന് ഖത്തർ സർക്കാർ വ്യക്തമാക്കി. വാണിജ്യ കോടതിയിൽ യു എ ഇ ക്കെതിരായ കേസ് തുടരും. 

ഖത്തറിനെതിരായ കേസ് യു എ ഇ ക്ക് പിൻവലിക്കേണ്ടി വന്നെകിലും ഖത്തർ ഈ വിഷയത്തിൽ പിന്നോട്ട് പോകില്ല. പ്രധാനമായും ഖത്തറിന്റെ ബൗധിക സ്വത്തുക്കൾ അടക്കം യു എ ഇ സർക്കാരിന്റെ മൗനാനുവാദത്തോടെ വിറ്റഴിക്കപെടുന്നു എന്നതാണ് ഖത്തർ ചൂണ്ടിക്കാട്ടുന്നത്. ഖത്തർ ഉപരോധ സമയത് യു എ ഇ പാലിക്കേണ്ട അന്തരാഷ്ട്ര വാണിജ്യ മര്യാദകൾ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. 

യു എ ഇ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഖത്തർ കമ്പനികൾക്ക് ഏർപ്പെട്ട കഷ്ട നഷ്ടങ്ങളെ കുറിച്ചും വൻ സാമ്പത്തിക ബാധ്യതകളെ കുറിച്ചും യു എ ഇ ക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല എന്നും ഖത്തർ സർക്കാർ അന്തരാഷ്ട്ര വാണിജ്യ കോടതിയിൽ വ്യക്തമാക്കിയതായി ഖത്തറിലെ പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 
Top